+91 7902929294 /5 /6 admission@kmeacollege.ac.in
+91 7902929294 /5 /6 admission@kmeacollege.ac.in

GURUDAKSHINA 2019

‘കെ എം ഇ എ യിൽ ഗുരുദക്ഷിണ 2019’ ആചരിച്ചു.
എടത്തല കെ എം ഇ എ എഞ്ചിനീയറിംഗ് കോളേജിൽ അധ്യാപക സമൂഹത്തെ ആദരിച്ചുകൊണ്ട് ഗുരുദക്ഷിണ 2019 ആചരിച്ചു. പരിപാടിയോടനുബന്ധിച്ചു എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകളിലെ പ്രധാനധ്യാപകരെ വേദിയിൽ ആദരിച്ചു.
പ്രൊഫ: ജി. മധു (ഹെഡ്, ഫയർ & സേഫ്റ്റി വിഭാഗം, കുസാറ്റ് ) ചടങ്ങിൽ മുഖ്യാഥിതി ആയിരുന്നു. സാങ്കേതിക വികസത്തിനനുസരിച്ചൂ അധ്യാപകർ നൂതന അറിവുകൾ സ്വായത്തമാക്കേണ്ടതിനെ കുറിച്ചും, നൂതന സാങ്കേതികവിദ്യകളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. കൂടാതെ അധ്യാപക – വിദ്യാർത്ഥി ബന്ധത്തിന്റെ മൂല്യതലങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. അഡ്വ : അബ്ദുൽ മജീദ് പറക്കാടൻ ( സെക്രട്ടറി കെ എം ഇ എ ) അധ്യക്ഷത വഹിച്ചു. Mr. അഖിൽ സാബു (എഡിത്ത്‌ എന്റർപ്രൈസസ്, ചെയർമാൻ ) ചടങ്ങിൽ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ : രേഖ ലക്ഷ്മണൻ, ഡോ : റീന സെബാസ്റ്റ്യൻ, ഡോ : ബിജേഷ് പോൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഗുരു ശിഷ്യ ബന്ധത്തിന്റെ മൂല്യങ്ങളെ കുറിച്ച് പുതു തലമുറക്ക് നൽകുന്ന സന്ദേശമായാണ് ‘ഗുരുദക്ഷിണ 2019’ സംഘടിപ്പിച്ചത്. ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ‘ഐഡിയ ഫെസ്റ്റും സംഘടിപ്പിച്ചിരുന്നു. അമൃത വിദ്യാലയം സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനവും, തേവക്കൽ വിദ്യോദയ സ്കൂളിലെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനവും, കലൂർ മോഡൽ ടെക്നിക്കൽ സ്കൂളിലെ വിദ്യാർത്ഥികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

*അടിക്കുറിപ്പ് : എടത്തല കെ എം ഇ എ എഞ്ചിനീയറിംഗ് കോളേജിൽ സംഘടിപ്പിച്ച ഗുരു ദക്ഷിണ 2019 ൽ കുസാറ്റ് ഫയർ & സേഫ്റ്റി വിഭാഗം തലവൻ പ്രൊ: ജി. മധു സംസാരിക്കുന്നു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ: രേഖ ലക്ഷ്മണൻ, എഡിത്ത്‌ എന്റർപ്രൈസസ്, ചെയർമാൻ അഖിൽ സാബു, കെ എം ഇ എ സെക്രട്ടറി അഡ്വ: അബ്ദുൽ മജീദ് പറക്കാടൻ, ഡോ: ബിജേഷ് പോൾ, ഡോ: റീന സെബാസ്റ്റ്യൻ തുടങ്ങിയവർ സമീപം.*

Leave a Reply